IndiaLatest

ബിഹാറില്‍ നിന്നും നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍

“Manju”

ബിഹാറില്‍ നിന്നും നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍ ആരംഭിക്കും. ജയനഗറില്‍നിന്നു നേപ്പാളിലെ ബര്‍ദിബാസിലേക്കുള്ള 68.7 കിലോമീറ്റര്‍ പാതയുടെ ആദ്യഘട്ടമായ ജയനഗര്‍ – കുര്‍ത്ത 34.5 കിലോമീറ്റര്‍ പാതയിലാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. ഇതിനുള്ള 10 ഡെമു കോച്ചുകള്‍ കൊങ്കണ്‍ റയില്‍വേ നേപ്പാള്‍ സര്‍ക്കാരിനു കൈമാറിയിരുന്നു.

അഞ്ചു കോച്ചുകള്‍ വീതമുള്ള ട്രെയിനുകളാകും ഓടിക്കുക. നേപ്പാള്‍ ഭാഗത്തുള്ള റെയില്‍പാതയും ഇന്ത്യയുടെ സഹായത്തോടെയാണു നിര്‍മ്മിച്ചത്. സീതാദേവിയുടെ ജന്മഭൂമിയായ നേപ്പാളിലെ ജനക്പുര്‍ വഴിയാണു പാതയെന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടും.

Related Articles

Back to top button