IndiaLatest

ലോക എക്കണോമിക് ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

“Manju”

ന്യൂ​ഡ​ല്‍​ഹി :ലോക എക്കണോമിക് ഫോറത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി നടക്കുന്നത്. ഇന്ന് മുതല്‍ 21 വരെയാണ് പരിപാടി നടക്കുന്നത്. വെബ്‌സൈറ്റുകളും സമൂഹമാദ്ധ്യമങ്ങളും ഉപയോഗിച്ചാകും ഈ വര്‍ഷവും ചടങ്ങ് നടക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.

‘ ദാവോസ് അജണ്ട 2022’. ‘ ദ സ്‌റ്റേറ്റ് ഓഫ് ദ വേള്‍ഡ് ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ഇന്തൊനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുവ വോണ്‍ ഡര്‍ലെയ്ന്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, നൈജീരിയന്‍ വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബജോ തുടങ്ങി നിരവധി രാഷ്‌ട്രത്തലവന്മാര്‍ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Related Articles

Back to top button