IndiaLatest

ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിക്കും

“Manju”

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ മണ്ണ് തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കരസേനയുടെ കാലാള്‍പ്പട ദിനത്തിന്റെ 76-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ ശ്രീനഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന്‍ മനുഷ്യാവകാശലംഘനം നടത്തുകയാണ്. ഇതിന് പാകിസ്ഥാന്‍ മറുപടി പറയേണ്ടിവരും. അവിടെ വിദ്വേഷത്തിന്റെ വിത്ത് പാകുന്ന പാകിസ്ഥാന് തിരിച്ചു കിട്ടുന്നത് മുള്ളുകളായിരിക്കും. അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ക്ക് എന്തൊക്കെ അവകാശങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാന്‍ രാജ്നാഥ് സിംഗ് പാകിസ്ഥാനെ വെല്ലുവിളിച്ചു.

ഭീകരരെ സൈന്യം വധിക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി രംഗത്തെത്തുന്ന സംഘടനകള്‍ വീരമൃത്യു വരിക്കുന്ന സൈനികരെയും കൊല്ലപ്പെടുന്ന സാധാരണക്കാരെയും കാണുന്നില്ല. അവരും മനുഷ്യാവകാശങ്ങളുള്ളവരാണ്. ഭീകരവാദികള്‍ മതത്തെ കൂട്ടുപിടിക്കുകയാണ്. എന്നാല്‍ എല്ലാ മതങ്ങളിലുമുള്ളവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഇരയാണ് കാശ്മീര്‍. സ്വാതന്ത്ര്യം ലഭിച്ച്‌ ഇത്ര വര്‍ഷമായിട്ടും കാശ്മീര്‍ വിവേചനം നേരിടുകയാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വിവേചനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button