KeralaLatest

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയുളളതിനാല്‍ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ജൂലൈ ആറ് വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലവര്‍ഷം ജൂലൈ രണ്ടിന് രാജ്യം മുഴുവനായി വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വിഭാ​ഗം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button