KeralaLatestThiruvananthapuram

സ്വപ്ന  വിവാഹത്തിന് അണിഞ്ഞത് 625 പവൻ സ്വർണം; കല്ല്യാണചിത്രം ഹാജരാക്കി…

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: 5 കിലോഗ്രാം (625 പവൻ) സ്വർണാഭരണങ്ങളാണു വിവാഹവേളയിൽ സ്വപ്ന ധരിച്ചിരുന്നതെന്ന വാദവുമായി പ്രതിഭാഗം കോടതിയിൽ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയെ പരിചയം മാത്രമെങ്കിലും അദ്ദേഹത്തിന്റെ ഓഫിസിൽ വൻ സ്വാധീനമായിരുന്നുവെന്ന് എൻഐഎ. യുഎഇ കോൺസുലേറ്റിലും നല്ല സ്വാധീനമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സ്ഥിരമായി ഉപദേശങ്ങൾ നൽകിയിരുന്ന ‘മാർഗദർശി’യാണെന്നും സ്വപ്നയുടെ മൊഴി ഉദ്ധരിച്ച് അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.

സ്പേസ് പാർക്കിൽ ഒരു ലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുമ്പോൾ തന്നെ സ്വപ്ന കോൺസുലേറ്റിൽ നിന്നു മാസം 1000 ഡോളർ (ഏകദേശം 73,000 രൂപ) വേതനം പറ്റിയിരുന്നതായും എൻഐഎ അറിയിച്ചു..

Related Articles

Back to top button