India

ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കഴിവ് വര്‍ധിപ്പിക്കും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കഴിവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. വെള്ളിയാഴ്ച നടന്ന ‘നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി – 2020 ബ്രൈറ്റ് ഫ്യൂച്ചര്‍ ഓഫ് എഡ്യൂക്കേഷന്‍’ എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ഒരു നയത്തെക്കുറിച്ച്‌ രാജ്യം മുഴുവന്‍ ആവേശഭരിതരാകുന്നത് ഇതാദ്യമാണ്. എന്‍‌ഇ‌പിക്കായി ഞങ്ങള്‍ക്ക് 15 ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍ ലഭിച്ചു. രാജ്യത്തെ ജനങ്ങളില്‍ നിന്ന് ഇനിയും കൂടുതല്‍ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമല്ല, അധ്യാപകരുടെയും സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button