InternationalLatest

കോഹ്‌ലി-രോഹിത് പോരാട്ടം തീപാറും

“Manju”

ഐപിഎല്ലിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായിരിക്കും ഇന്ത്യയുടെ ക്യാപ്‌റ്റനും വെെസ് ക്യാപ്‌റ്റനും നയിക്കുന്ന ടീമുകള്‍ തമ്മില്‍ നടക്കുക. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മുംബെെ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടം നാളെ രാത്രി 7.30 നാണ്. വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ ടീം ഏറെ വെല്ലുവിളികള്‍ നേരിടുകയാണ്.

പേസ് ബോളിങ് നിരയാണ് ആര്‍സിബിയെ ഏറെ നിരാശപ്പെടുത്തുന്നത്. ഉമേഷ് യാദവ്, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എന്നിവര്‍ മോശം പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ടീമിനു വേണ്ടവിധം വിക്കറ്റുകള്‍ വീഴ്‌ത്താനോ റണ്‍സ് വിട്ടുകൊടുക്കുന്നത് കുറയ്‌ക്കാനോ ഇരുവര്‍ക്കും സാധിക്കുന്നില്ല. മുംബെെക്കെതിരായ മത്സരത്തില്‍ സ്റ്റെയ്‌നെ ഒഴിവാക്കിയേക്കും. എന്നാല്‍, ഉമേഷ് തുടരാനാണ് സാധ്യത.

ബോളിങ് നിരയില്‍ യുസ്‌വേന്ദ്ര ചഹല്‍ മാത്രമാണ് ആര്‍സിബിക്ക് ആശ്വാസം നല്‍കുന്നത്. ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് കളത്തിലിറങ്ങിയാല്‍ ആര്‍സിബിക്ക് അതൊരു ആശ്വാസമാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോറിസ് കളിച്ചില്ല. പരുക്കിനെ തുടര്‍ന്നാണ് മോറിസ് കളിക്കാതിരുന്നത്.

Related Articles

Back to top button