InternationalKeralaLatest

ഇന്ന് ലോക വയോജനദിനം

“Manju”

ഇന്ന് ലോക വയോജനദിനം

വിജയകുമാര്‍

ലോകമാകെ കോവിഡ് എന്ന മഹാമാരി കീഴടക്കിയിരിക്കുകയാണ്. മുതിര്‍ന്നവരേയും കുട്ടികളേയുമാണ് കോവിഡ് ഏറ്റവുമധികം പെട്ടെന്ന് കീഴടക്കാന്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. വയോജകര്‍ വീട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട ഈ സമയത്താണ് അവര്‍ക്കായി ഒരുദിനം കൂടി കടന്നുവരുന്നത്.

ആരാണ് വയോജകര്‍. പലപ്പോഴും നാം ഓര്‍ക്കാതെ പോകുന്നകാര്യമാണ്. അവര്‍ ഇന്നലത്തെ യുവാക്കളും അതിനും മുന്നേ കൌമാരവും കുട്ടിത്തവും ഒക്കെ നമ്മേപ്പോലെ വികൃതികാട്ടി കടന്നുവന്നരാണ്. അതിനാല്‍ അവരോട് നാം ഒന്നും പ്രത്യേകിച്ച് പറയേണ്ടതില്ല., അതാണ് മുതിര്‍ന്നവര്‍ എന്ന് അവരെ വിളിക്കുവാന്‍ തന്നെ കാരണം. ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ മുതിര്‍ന്നവര്‍. നാം ഇപ്പോള്‍ എന്താണ് നമ്മുടെ വീട്ടിലെ മുതിര്‍ന്നവരോട് ചെയ്യുന്നത് അത് കണ്ടും കേട്ടും വളരുന്ന നമ്മുടെ മക്കള്‍ അത് നമുക്കും പകര്‍ന്നു തരുമ്പോള്‍ വ്യസനിച്ചിട്ട് കാര്യമില്ല.

ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളിൽ പ്രായമേറിയവരുടെ എണ്ണത്തിലും ആനുപാതത്തിലും വലിയ വർധനയാണ് സമീപകാലത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇത് മനുഷ്യചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത പ്രതിഭാസമായിട്ട് കണക്കാക്കപ്പെടുന്നു.

ദേശീയതലത്തിൽ പ്രതീക്ഷിത ജീവിതദൈർഘ്യം 65 വയസ്സിനടുത്ത്‌ നിൽക്കുമ്പോൾ ഒരു ശരാശരി മലയാളി 75 വയസ്സോളം ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കാം. സമീപഭാവിയിൽത്തന്നെ ഇത് വർദ്ധിക്കുകയുംചെയ്യും. ജീവിത സാഹചര്യത്തിലും, ആരോഗ്യരംഗത്തെ കുതിച്ചുകയറ്റവുമൊക്കെ മനുഷ്യന്റെ ആയുസ് നീട്ടിക്കിട്ടുന്നതിന് ഘടകങ്ങളാണ്. ഒരേ സമയം ജീവിത ശൈലീ രോഗങ്ങള്‍ക്കും, തീരാവ്യാധികള്‍ക്കും ഒക്കെ അടിമപ്പെട്ടാണ് ഓരോ വാര്‍ദ്ധക്യവും ദിനംകഴിച്ചുകൂട്ടുന്നത്. ഇതൊക്കെ കാണുമ്പോള്‍ വാര്‍ദ്ധക്യമേ വേണ്ട എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ കാലചക്രഗണനയില്‍ ഇതിനൊന്നും സ്ഥാനമില്ലയെന്നും വൈകാതെ മനസ്സിലാക്കുന്നു.

കോവിഡ്കാലത്തും വയോജനങ്ങളുടെ ആരോഗ്യസംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകി സർക്കാർ നിരവധി പദ്ധതിയാണ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. എല്ലാവർക്കും ഓൺലൈനിൽ ബന്ധപ്പെടാൻ കഴിയുംവിധമാണ് പരിപാടികൾ നടത്തുന്നത്. 14 ജില്ലയിലും വയോജന കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വാർധക്യത്തെ ജീവിതത്തിന്റെ സ്വാഭാവികമായ അവസാനഘട്ടം എന്നരീതിയിലാണ് മുൻകാലങ്ങളിൽ കണ്ടിട്ടുള്ളത്. എന്നാൽ, വാർധക്യത്തെ ഒരു രോഗമെന്നോണം സമീപിക്കുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചുവരുന്നുണ്ട്.

ഓർക്കുക,പണവും സൗകര്യങ്ങളും എത്രയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല. ഇന്ന് ഒട്ടുമിക്ക വാർദ്ധക്യജീവിതങ്ങളിലും ഈ സ്ഥിതിവിശേഷമാണുള്ളത്.”Celebrating Old Human Rights Champions” എന്നതാണ് ഈ വർഷത്തെ വൃദ്ധദിനത്തിന്റെ ആശയം.1980 ലാണ് ലോക വയോജനദിനം അദ്യമായി ആചരിക്കുവാന്‍ യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്.  ഇത് മുപ്പാതാമത്തെ ലോക വയോജനദിനമാണ്.

പഴയകാലത്ത് വീടിന് മുമ്പില്‍ ചാണകം മെഴുകിയ തറയില്‍ ഇരിക്കുന്ന മുത്തശ്ശിയും, കോലായിലെ ചാരുകസേരയില്‍ ചാഞ്ഞുകിടക്കുന്ന മുത്തച്ഛനും ഒന്നും ആധൂനീകതയുടെ പുറമ്പോക്കില്‍ ഇനി തിരിച്ചുകിട്ടില്ലെങ്കിലും അത്തരത്തിലുള്ള മുത്തശ്ശിയും മുത്തച്ഛനും നമ്മുക്കൊപ്പമുള്ളത് ഒരു സ്വകാര്യ അഹംഭാവമായി കണ്ട് മുതിര്‍ന്നവരെ ബഹുമാനിക്കാനും, സ്നേഹിക്കാനും, അവരുടെ കൈപിടിക്കാനും ഈ വയോജനദിനം ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

Related Articles

Back to top button