IndiaLatest

ഒ​മി​ക്രോ​ണ്‍ ഭീ​തി​യി​ല്‍ ഡ​ല്‍​ഹി നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്

“Manju”

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. ഗ്രേ​ഡ​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ക്ഷ​ന്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ച്‌ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച്‌ അ​വ​ശ്യ സ​ര്‍​വീ​സ് ഒ​ഴി​ക​യു​ള്ള എ​ല്ലാ​ത്തി​നും നി​യ​ന്ത്ര​ണം വ​രും. ഇ‌​ട​വി‌​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ മാ​ത്ര​മെ ക​ട​ക​ള്‍ തു​റ​ക്കു. ഒ​ട്ടോ റി​ക്ഷ​യി​ല്‍ ര​ണ്ടു പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. വി​വാ​ഹ-​മ​ര​ണ ച​ട​ങ്ങു​ക​ള്‍​ക്ക് 20 പേ​ര്‍​മാ​ത്ര​മെ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു. സ്കൂ​ളു​ക​ള്‍, കോ​ള​ജ്, സ്വി​മ്മിം​ഗ് പൂ​ള്‍, ജിം, ​തീ​യ​റ്റ​ര്‍ എ​ന്നി​വ അ​ട​ച്ചി​ടും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം ജോ​ലി​ക്കാ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു.

ഹോ​ട്ട​ലു​ക​ളി​ല്‍ 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു. മെ‌​ട്രോ​യി​ലും 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കു. എ​ന്നാ​ല്‍ നി​യ​ന്ത്ര​ണം എ​ന്നു​മു​ത​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഡ​ല്‍​ഹി​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.5 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണെ​ന്ന് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ല​ര്‍​ക്കും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. കൂ​ടു​ത​ല്‍ ഓ​ക്‌​സി​ജ​ന്‍ ഉ​പ​യോ​ഗ​മോ വെ​ന്‍റി​ലേ​റ്റ​റിന്റെ ആ​വ​ശ്യ​ക​ത​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു.

Related Articles

Back to top button