IndiaLatest

മുന്‍ മന്ത്രിയുടെ ഭാര്യ ‍ കൊല്ലപ്പെട്ട നിലയില്‍

“Manju”

ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും ബിജെപി നേതാവുമായി പരേതനായ പി ആര്‍ കുമരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം കൊല്ലപ്പെട്ടു. ഡല്‍ഹി വസന്തവിഹാറിലെ താമസസ്ഥലത്താണ് കിറ്റിയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ കുമരമംഗലം മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീടാണ് ബിജെപിയിലേക്ക് മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. മറ്റു രണ്ടു പേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Related Articles

Check Also
Close
Back to top button