India

ലോക്ക്ഡൗണ്‍ സമയത്ത് റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ നല്‍കണം; വിമാനക്കമ്പനികള്‍ക്ക് മൂന്ന് ആഴ്ചത്തെ സമയം നല്‍കി സുപ്രീംകോടതി

“Manju”

സിന്ധുമോള്‍ . ആര്‍

കൊറോണ വൈറസ് വ്യാപനം മൂലം രണ്ട് മാസം രാജ്യവ്യാപകമായി നടന്ന ലോക്ക്ഡൗണ്‍ സമയത്ത് ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കാന്‍ നിര്‍ബന്ധിതരായ യാത്രക്കാര്‍ക്ക് കള്‍ പണം തിരികെ നല്‍കണമെന്ന് സുപ്രീം കോടതി. വിമാനക്കമ്പനികള്‍ മൂന്ന് ആഴ്ചക്കുള്ളില്‍ പണം തിരികെ നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
കൊറോണ മൂലം നഷ്ടം നേരിടുന്നക്ക് സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയായിരിക്കുകയാണ്. മാര്‍ച്ച്‌ 25 ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍, ഫാക്ടറികള്‍, സ്കൂളുകള്‍, ഓഫീസുകള്‍, മറ്റ് സേവനങ്ങള്‍ എല്ലാം പൂര്‍ണമായി നിരോധിച്ചിരുന്നു. ഇത് രാജ്യവ്യാപകമായി സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും, സ്‌പൈസ് ജെറ്റ് ലിമിറ്റഡും, വിസ്താര ഉള്‍പ്പെടെയുള്ള കമ്പനികള്‍ ലോക്ക്ഡൗണ്‍ മൂലമുള്ള വരുമാനനഷ്ടം നേരിടാന്‍ സര്‍ക്കാരില്‍ നിന്ന് വലിയ തുകകള്‍ പലിശരഹിത വായ്പയായി തേടിയിട്ടുണ്ട്. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവ് ലഭിച്ച്‌ 15 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനികള്‍ റീഫണ്ട് നല്‍കണം എന്നാണ് 35 പേജുള്ള ഉത്തരവില്‍ പറയുന്നത്.

Related Articles

Back to top button