KeralaLatest

വന്യജീവി വരാഘോഷം: ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പ്രതിജ്ഞ എടുക്കണം

“Manju”

എസ് സേതുനാഥ്

വനത്തേയും വന്യജീവികളേയും സംരക്ഷിക്കുക എന്ന വന്യജീവി വാരാഘോഷത്തിൻ്റെ
സന്ദേശം പ്രചരിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുക്കണമെന്ന് സർക്കാർ ഉത്തരവായി.

നാളെ ( ഒക്ടോ.2) ഉച്ചയ്ക്ക് മുൻപ് അവരവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് പ്രതിജ്ഞയെടുക്കാം. ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ എടുക്കാനുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ട സ്ഥാപനമേധാവികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

പ്രതിജ്ഞ:

“കേരളത്തിൻ്റെ കാടും പുഴകളും വന്യജീവികളും എല്ലാം ഞങ്ങളുടെ സ്വത്താണ്, നിലനിൽപ്പാണ്, അഭിമാനമാണ്. വരുംതലമുറകളുടെ അവകാശമാണിവ. ഇവയെ നശിപ്പിക്കാൻ ഒരു ശക്തിയേയും ഞങ്ങൾ അനുവദിക്കുകയില്ല. കാടും ജലസമൃദ്ധിയും പച്ചപ്പും സംരക്ഷിക്കുമെന്ന് ഈ മണ്ണിൽ തൊട്ട് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. കാടിന് കാവൽ നാം തന്നെ, കാടിന് കാവൽ നാം തന്നെ, കാടിന് കാവൽ നാം തന്നെ. “

 

Related Articles

Back to top button