KeralaLatest

കൊടിയ ദാരിദ്ര്യത്തില്‍ മുങ്ങി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും

“Manju”

ന്യൂയോര്‍ക്ക്: പാകിസ്ഥാനിലെയും അഫ്ഗാനിലെയും പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും വര്‍ധിക്കുകയാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. പാകസ്ഥാനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്നു മാസത്തിലേറെയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യമൊട്ടാകെ ശുചീകരണം മുടങ്ങി. ദാരിദ്ര്യവും വര്‍ധിക്കുകയാണ്.
ശമ്പളം ലഭിക്കാത്തതിനെ തുര്‍ടന്ന് സാനിറ്റേഷന്‍ സര്‍വീസസ് കമ്പനിയിലെ തൊഴിലാളികള്‍ സമരത്തിലാണ്. സാമ്ബത്തിക പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തിലേറെയായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
ദാരിദ്ര്യം വര്‍ധിച്ചതായും ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, വെള്ളപ്പൊക്കം എന്നിവ അതിരൂക്ഷമാണ്. മൊറോക്കോയിലെ മാരക്കേഷില്‍ നടന്ന ലോകബാങ്ക് യോഗത്തില്‍ അവതരിപ്പിച്ച, ദാരിദ്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റവും സമ്ബദ് വ്യവസ്ഥയുടെ തകര്‍ച്ചയും രാജ്യത്ത് സാമൂഹിക അരാജകത്വത്തിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യവും വരുമാനവും കുറയുന്നത് അവശത അനുഭവിക്കുന്ന കുടുംബങ്ങളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിച്ചു.
അഫ്ഗാനിസ്ഥാനില്‍ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ സമ്പദ് വ്യവസ്ഥ തകര്‍ന്നു തുടങ്ങി, കയറ്റുമതി കുറഞ്ഞു, തൊഴില്ലായ്മ കൂടി. രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി. ഇത്തരം ഘടകങ്ങള്‍ എല്ലാം കൂടി കൊടിയ ദാരിദ്ര്യത്തിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്.
ജനുവരി മുതല്‍ സപ്തംബര്‍ വരെ 1.3 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ അഞ്ചു ശതമാനത്തിന്റെ കുറവാണ് ഇത്. പാകിസ്ഥാനാണ് അഫ്ഗാന്റെ പ്രധാന കയറ്റുമതി വിപണി. മൊത്തം കയറ്റുമതിയുടെ 55 ശതമാനവും പാകിസ്ഥാനിലേക്കാണ്. ഭാരതമാണ് രണ്ടാം സ്ഥാനത്ത്, 29 ശതമാനം കയറ്റുമതി. കല്‍ക്കരിയാണ് അഫ്ഗാനില്‍ നിന്നുള്ള പ്രധാന കയറ്റുമതി. എന്നാല്‍ ഇപ്പോള്‍ കല്‍ക്കരി കയറ്റുമതി ചെയ്യാനാവുന്നില്ല.
അഫ്ഗാന്‍ കൊടിയ ദാരിദ്ര്യത്തിലാണ്, ഭക്ഷ്യ അരക്ഷിതാവസ്ഥക്കു വലിയ സാധ്യതയുണ്ട്. താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ അന്താരാഷ്‌ട്ര തലങ്ങളില്‍ നിന്നുള്ള സാമ്ബത്തിക സഹായം നിലച്ചതും അഫ്ഗാന് വലിയ തിരിച്ചടിയായി.

Related Articles

Back to top button