IndiaLatest

മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് 10 കിലോമീറ്ററിലേറെ

“Manju”

ചത്തീസ്ഗഢ്: ചത്തീസ്ഗഢിലെ സര്‍ഗുജ ജില്ലയിലെ ലഖന്‍പുര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് പത്തു കിലോമീറ്ററിലേറെ. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന ആരോഗ്യ മന്ത്രി ടി.എസ്. സിങ് ഡിയോ അന്വേഷണത്തിന് ഉത്തരവിട്ടു.

വെള്ളിയാഴ്ച രാവിലെയാണ് കടുത്ത പനിയെ തുടര്‍ന്ന് ഏഴു വയസ്സുകാരി മരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ കുട്ടിയുടെ ആരോഗ്യനില മോശമാകുകയും ഓക്സിജന്‍ ലവല്‍ കുറഞ്ഞ് 60ലെത്തി കുട്ടി മരണപ്പെട്ടതായും റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്‍റ് (ആര്‍.എം.എ) ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു.

തുടര്‍ന്നാണ് മൃതദേഹവും ചുമന്ന് പത്തു കിലോമീറ്ററിലധികം ദൂരത്തുള്ള വീട്ടിലേക്ക് പിതാവ് നടന്നത്. എന്നാല്‍, പിതാവിനോട് മൃതദേഹം കൊണ്ടുപോകാന്‍ വാഹനം എത്തുന്നതുവരെ കാത്തുനില്‍ക്കാന്‍ പറഞ്ഞെങ്കിലും അദ്ദേഹം, ചുമന്ന് പോകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Related Articles

Back to top button