KeralaLatestThiruvananthapuram

ബോധവൽക്കരണ ക്ലാസ്

“Manju”

പോത്തൻകോട്: ജീവൻ വേണേൽ ജാഗ്രത വേണം. എന്ന പേരിൽ പോത്തൻകോട് സിപിഎം ലോക്കൽ കമ്മിറ്റിയുടെയും പോത്തൻകോട് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കോവിഡ് ബോധവൽക്കരണ ക്ലാസ് പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് നടന്നു. വേങ്ങോട് എൽ സി സെക്രട്ടറി സത്യൻ അധ്യക്ഷത വഹിച്ചു. പോത്തൻകോട് എൽ സി സെക്രട്ടറി എൻ ജി കവിരാജ് സ്വാഗതവും പറഞ്ഞു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് യാസീൻ, അഡ്വക്കേറ്റ് എസ് വി സജിത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മിനി എന്നിവർ സംസാരിച്ചു. തോന്നക്കൽ ആരോഗ്യ കേന്ദ്രം മുൻ J H I സുധൻ ബോധവൽക്കരണ ക്ലാസ് നടത്തി.

Related Articles

Back to top button