International

കോവിഡ് പരിശോധന : തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തുവന്നു

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്ക് : കോവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ തലച്ചോറില്‍നിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. മൂക്കില്‍നിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ നാല്‍പതുകാരിയുടെ തലച്ചോറിനു ക്ഷതമേറ്റതാണ് കാരണം. അണുബാധ മൂലം സ്ത്രീ ഗുരുതരാവസ്ഥയിലായി. മുമ്പ് ഈ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു.

സ്വാബ് ശേഖരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. തലയില്‍ ശസ്ത്രക്രിയ ചെയ്തവരോ ചികിത്സ തേടിയവരോ വായില്‍നിന്നു സ്വാബ് ശേഖരിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button