InternationalLatest

നാല് മെഡലുകളുമായി ഒന്നാം സ്ഥാനത്ത് ചൈന

“Manju”

ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ ദിനം നാല് മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത് എത്തി. ആദ്യ ദിവസം മൂന്നു സ്വര്‍ണം അടക്കം നാലു മെഡലുകളുമായിട്ടാണ് ഒന്നാം സ്ഥാനത്ത്. ഗെയിംസിലെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയതും ചൈന ആണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിലിളില്‍ യാന്‍ ഷിയാങിനു ആണ് ആദ്യ സ്വര്‍ണം നേടിയത്.

ചൈനീസ് താരം ഹൗ ഭാരോദ്വഹനത്തില്‍ ഒളിമ്പിക് റെക്കോര്‍ഡ് കുറിച്ച്‌ ചൈനക്ക് രണ്ടാം സ്വര്‍ണം സമ്മാനിച്ചു. . ചൈന മൂന്നാം സ്വര്‍ണം നേടിയത് ഫെന്‍സിംഗില്‍ ആണ്. ഒരു വെങ്കല മെഡലും ചൈന സ്വന്തമാക്കി. ചൈനക്ക് പിറകില്‍ ഒരു സ്വര്‍ണ മെഡലും വെള്ളി മെഡലും സ്വന്തമാക്കിയ ഇറ്റലിയും ആതിഥേയരായ ജപ്പാനും ആണ്.

Related Articles

Back to top button