IndiaInternationalKeralaLatest

പാക്കിസ്ഥാനും ചൈനയും കൈകോർത്ത് പ്രവർത്തിക്കുന്നു: രാജ്‌നാഥ് സിംഗ്

“Manju”

ന്യൂഡൽഹി: അതിര്‍ത്തികളില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്യവേയാണ് പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.

അതിര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുന്നതു ദൗത്യമായി ആദ്യം പാക്കിസ്ഥാനും ഇപ്പോള്‍ ചൈനയും ഏറ്റെടുത്തിരിക്കുന്നു. 7000 കിലോമീറ്റര്‍ അതിര്‍ത്തി ഈ രണ്ടു രാജ്യങ്ങളുമായി നമുക്കുണ്ട്. തന്ത്രപരമായ ആവശ്യങ്ങള്‍ക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങള്‍ ഗുണപ്പെടുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

Related Articles

Back to top button