Kerala

കേരളത്തിൽ ഇന്ന് 8553 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

“Manju”

കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 1164
തിരുവനന്തപുരം 1119
എറണാകുളം 952
മലപ്പുറം 792
കൊല്ലം 866
തൃശൂർ 793
കണ്ണൂർ 555
ആലപ്പുഴ 544
പാലക്കാട്‌ 496
കോട്ടയം 474
പത്തനംതിട്ട 315
കാസർഗോഡ് 278
വയനാട് 109
ഇടുക്കി 96
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 7527 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :716…മരണം 23.. ഇന്ന് 4851 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8553 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂർ 793, മലപ്പുറം 792, കണ്ണൂർ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസർഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണൻനായർ (83), ആനയറ സ്വദേശി അശോകൻ (75), വേളി സ്വദേശിനി ജോസഫൈൻ ഫ്രാങ്ക്ലിൻ (72), പാറശാല സ്വദേശി രാജയ്യൻ (80), മഞ്ചവിളാകം സ്വദേശി റോബർട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാൾ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജൻ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുൾസമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലൻ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂർ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂർ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീൻ ഹാജി (87), വെണ്ണിയൂർ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂർ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂർ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 836 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 181 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 7527 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1081, തിരുവനന്തപുരം 943, എറണാകുളം 819, കൊല്ലം 843, തൃശൂർ 791, മലപ്പുറം 721, ആലപ്പുഴ 520, കോട്ടയം 466, കണ്ണൂർ 359, പാലക്കാട് 328, കാസർഗോഡ് 270, പത്തനംതിട്ട 220, വയനാട് 102, ഇടുക്കി 64 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

99 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 27, തിരുവനന്തപുരം 21, എറണാകുളം 14, കൊല്ലം 12, കോഴിക്കോട് 11, കോട്ടയം 4, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 400, പത്തനംതിട്ട 167, ആലപ്പുഴ 608, കോട്ടയം 318, ഇടുക്കി 80, എറണാകുളം 405, തൃശൂർ 260, പാലക്കാട് 217, മലപ്പുറം 715, കോഴിക്കോട് 402, വയനാട് 97, കണ്ണൂർ 109, കാസർഗോഡ് 193 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,26,536 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 31,171 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3398 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 31,64,072 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,08,027 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

തിരുവനന്തപുരത്ത് 1,119 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു,ഇന്ന് എട്ടു മരണങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(04 ഒക്ടോബര്‍) 1,119 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 943 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. എട്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പെരുകാവ് സ്വദേശി കൃഷ്ണന്‍ നായര്‍(83), ആനയറ സ്വദേശി അശോകന്‍(75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ലിന്‍(72), പാറശ്ശാല സ്വദേശി രാജയ്യന്‍(80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട്(53), പാലോട് സ്വദേശിനി ജയന്തി(50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി(90), മഞ്ചവിളാകം സ്വദേശി ദേവരാജ്(55) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 441 പേര്‍ സ്ത്രീകളും 678 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 120 പേരും 60 വയസിനു മുകളിലുള്ള 166 പേരുമുണ്ട്. പുതുതായി 3,913 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,785 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,921 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,594 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 880 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 295 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 31 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,092 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 1164 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി 1078; രോഗമുക്തി 402

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1164 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 21 പേര്‍ക്കുമാണ് പോസിറ്റീവായത്. 60 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1078 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 435 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ 5 ഫറോക്ക് സ്വദേശികൾക്കാണ് പോസിറ്റീവ് ആയത്

ഫറോക്ക് – 5

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 21

കോഴിക്കോട് കോര്‍പ്പറേഷന്‍ – 14 (അതിഥി തൊഴിലാളികള്‍- 10)
ചേളന്നൂർ- 1
ചേമഞ്ചേരി – 1
നരിപ്പറ്റ – 1
ഒളവണ്ണ – 1
പെരുവയല്‍ – 1
കക്കോടി – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 60

കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
(പാവങ്ങാട്,കാരപ്പറമ്പ്, ചെറുവണ്ണൂര്‍ ,മേരിക്കുന്ന്, ചേവായൂര്‍,മനന്തലപാലം, മുതലക്കുളം, തൃക്കോവില്‍ ലൈന്‍, പൊക്കുന്ന്, ഡിവിഷന്‍ 62)

വടകര – 7
പയ്യോളി – 5
കക്കോടി – 4
രാമനാട്ടുകര – 3
കടലുണ്ടി – 3
ചെങ്ങോട്ടുകാവ് – 3
കുരുവട്ടൂര്‍ – 2
കൊയിലാണ്ടി – 2
കൊടുവളളി – 2
കൊടിയത്തൂര്‍ – 2
കായണ്ണ – 2
ബാലുശ്ശേരി – 1
ചെക്യാട് – 1
ചേളന്നൂര്‍ – 1
ചേമഞ്ചേരി – 1
ചോറോട് – 1
കുന്ദമംഗലം – 1
മാവൂര്‍ – 1
നരിക്കുനി – 1
പെരുമണ്ണ – 1
തിക്കോടി – 1
തിരുവളളൂര്‍ – 1
വളയം – 1
വാണിമേല്‍ – 1

➡️
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 435

(ബേപ്പൂര്‍ – 84, കൊമ്മേരി, അരക്കിണര്‍ വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, മാങ്കാവ്, കാരപ്പറമ്പ്, മലാപ്പറമ്പ്. പട്ടേല്‍ത്താഴം, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, ചെലവൂര്‍, ചേവായൂര്‍, പളളിക്കണ്ടി, കുറ്റിച്ചിറ, പന്നിയങ്കര, ഫ്രാന്‍സിസ് റോഡ്, ചാമുണ്ഡി വളപ്പ്, കണ്ടംകുളങ്ങര, ചെലവൂര്‍, പയ്യാനക്കല്‍, പരപ്പില്‍, പുതിയാപ്പ, പൊക്കുന്ന്, കുണ്ടുങ്ങല്‍, കരിയാട്ടുവയല്‍, തോട്ടുമ്മാരം, ഡിവിഷന്‍ 32, കിണാശ്ശേരി,ഗോവിന്ദപുരം, ചക്കുംകടവ്, അത്താണിക്കല്‍, കുണ്ടുങ്ങല്‍)

വടകര – 90
ഫറോക്ക് – 43
പെരുമണ്ണ – 33
തലക്കുളത്തൂര്‍ – 32
കൊയിലാണ്ടി – 31
ചേമഞ്ചേരി – 28
കക്കോടി – 27
ഒഞ്ചിയം – 23
ഒളവണ്ണ – 23
കുന്ദമംഗലം – 20
തിക്കോടി – 18
ചേളന്നൂര്‍ – 16
എടച്ചേരി – 14
പെരുവയല്‍ – 14
കൊടുവളളി – 14
ചോറോട് – 13
കായണ്ണ – 12
കടലുണ്ടി – 11
വില്യാപ്പളളി – 11
കൊടിയത്തൂര്‍ – 11
രാമനാട്ടുകര – 9
അഴിയൂര്‍ – 9
ചെക്യാട് – 9
ഏറാമല – 8
കിഴക്കോത്ത് – 8
നടുവണ്ണൂര്‍ – 7
മണിയൂര്‍ – 7
കട്ടിപ്പാറ – 6
കുരുവട്ടൂര്‍ – 6
നരിക്കുനി – 5
മുക്കം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 20

കോഴിക്കോട് കോര്‍പ്പറേഷന്‍ – 9 (ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ – 3 (ആരോഗ്യപ്രവര്‍ത്തകര്‍)
നാദാപുരം – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കട്ടപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക)
കൊാടുവളളി – 1 (ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 1 (ആരോഗ്യപ്രവര്‍ത്തക)
ഒഞ്ചിയം – 1 (ആരോഗ്യപ്രവര്‍ത്തക)
കുന്നുമ്മല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊടിയത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

➡️
സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9685

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 249

➡️
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 325
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 123
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 134
• ഫറോക്ക് എഫ്.എല്‍.ടി. സി – 124
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 307
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 106
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 163
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 86
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 107
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 98
• അമൃത എഫ്.എല്‍.ടി.സി. വടകര – 95
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 82
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 80
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 88
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 59
• എം.ഇ.എസ് കോളേജ്, കക്കോടി – 93
• ഇഖ്ര ഹോസ്പിറ്റല്‍ – 78
• ബി.എം.എച്ച് – 93
• മൈത്ര ഹോസ്പിറ്റല്‍ – 21
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 87
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 103
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 24
• എം.എം.സി ഹോസ്പിറ്റല്‍ – 158
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 56
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 9
• മലബാര്‍ ഹോസ്പിറ്റല്‍ – 24
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്‌സ് ഫറോക്ക് – 55
• ഫിംസ് ഹോസ്റ്റല്‍ – 63
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 121
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 174
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 68

➡️
വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5154

➡️
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 61
(മലപ്പുറം – 15, കണ്ണൂര്‍ – 19, ആലപ്പുഴ – 04 , പാലക്കാട് – 03, തൃശൂര്‍ – 03,
തിരുവനന്തപുരം – 05, എറണാകുളം- 10, വയനാട് – 01, കാസര്‍കോട്- 01)

 

Related Articles

Back to top button