IndiaKeralaLatest

സ്കൂളുകളിൽ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

“Manju”

തിരുവനന്തപുരം: കോളജുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഓണ്‍ലൈനായാണ് ക്ലാസുകള്‍. രാവിലെ 8.30 നും വൈകുന്നേരം 3.30 നും ഇടയില്‍ ക്ലാസ് നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തില്‍ നല്‍കും. ദിവസവും രണ്ടു മണിക്കൂറെങ്കിലും ക്‌ളാസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Back to top button