InternationalKeralaLatestThiruvananthapuram

കൊവിഡ് ചികിത്സക്കിടെ ട്രംപ്‌ ആശുപത്രിവിട്ടു; രോഗ മുക്തനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

“Manju”

സിന്ധുമോള്‍ . ആര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് ചികിത്സ തുടരുന്നതിനിടെ ആശുപത്രിവിട്ടു. അസുഖം പൂര്‍ണ്ണമായും ഭേതമാകാതെയാണ് വൈറ്റ് ഹൌസിലേക്കുള്ള മടക്കം. തന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, അദ്ദേഹം കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്തിറങ്ങി റോഡ് ഷോ നടത്തിയതിനു തൊട്ടുപിന്നാലെയാണ് ട്രംപ്‌ ആശുപത്രി വിട്ടത്. കൊവിഡ് ബാധിതനായ ട്രംപിന്റെ ആരോ​ഗ്യനില വഷളാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുന്നതിനും താന്‍ ആരോ​ഗ്യവാനാണെന്ന് തെളിയിക്കുന്നതിനുമാണ് ട്രംപ് പുറത്തിറങ്ങിയതും, ഇപ്പോള്‍ വൈറ്റ് ഹൌസിലേക്ക് മടങ്ങുന്നതും.
അതേ സമയം ട്രംപിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ ആരോ​ഗ്യ വിദ​ഗ്ധര്‍ ട്രംപിനെ വിമര്‍ശിച്ചു. വൈറസ് ബാധിതനായ രാജ്യതലവന്റെ നടപടി തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രധാന ആക്ഷേപം. രോ​ഗം ബാധിച്ചവരെ ക്വാറന്റൈന്‍ ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ആശുപത്രി പരിസരത്തുള്ളവരും സുരക്ഷാ ഉദ്യോ​ഗസ്ഥരും ഉള്‍പ്പെടെ എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് ആരോ​ഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button