InternationalLatest

ഒമിക്രോണ്‍ – ബി.എ.2 കൂടുതല്‍ ഗുരുതരമെന്ന് പഠനം

“Manju”

ടോക്യോ: കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍-ബിഎ 2 ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ഒമിക്രോണ്‍-ബി.എ.2), ഒമിക്രോണ്‍ -ബി.എ.1 നെക്കാള്‍ പ്രശ്നമുണ്ടാക്കുമെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം ചെയ്തിട്ടില്ലെങ്കിലും പഠനഫലത്തിന്റെ വെളിച്ചത്തിലാണ് തീവ്രത കൂടിയ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ സൂചിപ്പിച്ചത്. ബി.എ 2 വൈറസുകള്‍ മൂക്കിലെ കോശങ്ങള്‍ക്കുള്ളില്‍ കടന്ന് ശക്തമായി പെരുകുമെന്ന് ഗവേഷകര്‍ പറയുന്നു.

ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും മുമ്പ് കൊവിഡ് വന്നവര്‍ക്കും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതേസമയം ഗുരുതമാണെങ്കിലും ഡെല്‍റ്റ വകഭേദം പോലെ മാരകമല്ല. ടോക്യോ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള ജാപ്പനീസ് ഗവേഷണ കേന്ദ്രങ്ങളാണ് പഠനം നടത്തിയത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. സാധാരണ പി.സി.ആര്‍ ടെസ്റ്റില്‍ ഈ വൈറസ് വകഭേദം ചിലപ്പോള്‍ കണ്ടുപിടിക്കാനാകില്ല.

Related Articles

Back to top button