IndiaLatest

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 24 മണിക്കൂറിനിടെ 30,093 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 125 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.

മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ കുറയുമ്പോള്‍ ആശങ്ക ശക്തമാക്കുന്നത് കേരളത്തിലെ കൊവിഡ് കണക്കുകളാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. 1,21,708 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 30,33,258 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,804 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 45,254 പേര്‍ രോഗമുക്തി നേടി. 3,03,53,710 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം ആകെ രോഗബാധിതരുടെ എണ്ണം 3,11,74,322 ആയി. നിലവില്‍ 4,06,130 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. ഇന്നലെ 374 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 4,14,482 ആയി ഉയര്‍ന്നു.

Related Articles

Back to top button