IndiaKannurKeralaLatestMalappuram

വിഷം കഴിച്ച പെൺകുട്ടിയുടെ മൊഴിയെടുത്തു; പുറത്തു വന്നത് പീഡന കഥ.

“Manju”

ഇടുക്കി: വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മൊഴിയിൽ പുറത്തുവന്നത് അമ്മാവന്റെ പീഡനംകുമളി അമരാവതിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 15കാരി വിഷം കഴിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വനിതാ പൊലീസ് എത്തിയപ്പോഴാണ് വിഷം കഴിക്കാനുണ്ടായ സാഹചര്യം പെൺകുട്ടി വെളിപ്പെടുത്തിയത്. അമ്മാവൻ തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും ഇതിൽ മനംനൊന്താണ് വിഷം കഴിച്ചതെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അമ്മാവനായി തിരിച്ചിൽ ആരംഭിച്ചു. എന്നാൽ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ അമ്മാവനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി യിൽ നിന്നും ഡിസ്‌ചാർജ് ആയാലുടൻ ഇയാളുടെ അറസ്റ്റ് ഉണ്ടാകും.

Related Articles

Back to top button