KeralaLatest

കൊല്ലം ജില്ലയില്‍ നാലുപേര്‍ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

കൊ​ല്ലം: ജി​ല്ല​യില്‍ ഇ​ന്ന​ലെ ക​ട​യ്​ക്കല്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പതി​കള്‍ ഉള്‍​പ്പെ​ടെ നാ​ലുപേര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​വ​യ​സു​കാ​രി​യ​ട​ക്കം നാ​ലു​പേര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ലു​പേ​രും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രാ​ണ്.

മേ​യ് 31ന് അ​ബു​ദാ​ബി​യില്‍ നി​ന്നെ​ത്തി​യ ക​ട​യ്​ക്കല്‍ സ്വ​ദേ​ശി​യായ 49കാ​രന്‍, 42 വ​യ​സു​ള്ള ഭാ​ര്യ, മേ​യ് 29ന് അ​ബു​ദാ​ബി​യില്‍ നി​ന്നെ​ത്തി​യ പ​ര​വൂര്‍ സ്വ​ദേ​ശി (56), ദു​ബാ​യ് ഫ്‌​ളൈ​റ്റില്‍ ജൂണ്‍ മൂ​ന്നി​നെ​ത്തി​യ ക​ട​യ്​ക്കല്‍ സ്വ​ദേ​ശി (63) എ​ന്നി​വര്‍​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നുപേര്‍ പാ​രി​പ്പ​ള്ളി സര്‍​ക്കാര്‍ മെ​ഡി​ക്കല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ​ര​വൂര്‍ സ്വ​ദേ​ശി തി​രു​വ​ന​ന്ത​പു​രം സര്‍​ക്കാര്‍ മെ​ഡി​ക്കല്‍ കോ​ളേജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ജൂണ്‍ 26ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ള​ത്തൂ​പ്പു​ഴ​യി​ലെ നാ​ലു​വ​യ​സു​ള്ള പെണ്‍​കു​ട്ടി, ജൂണ്‍ 2​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ട്ടാ​ഴി സ്വ​ദേ​ശി​നി​യാ​യ ഗര്‍​ഭി​ണി (26), മേ​യ് 18 ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ത്ത​നാ​പു​രം സ്വ​ദേ​ശി (44), മേ​യ് 30ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ത​ഴ​വ സ്വ​ദേ​ശി (44) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വില്‍ 93 കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗം ബാ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്.

Related Articles

Back to top button