KeralaLatestThrissur

പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ
പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ- സംസ്‌കരണ- വിപണന കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിയാരം ഗ്രാമപഞ്ചായത്തിൽ മിനി സൂപ്പർമാർക്കറ്റ് പണി പൂർത്തീകരിച്ചത്. 727 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിന്റെ നിർമാണ ചെലവ് 14 ലക്ഷം രൂപയാണ്. പദ്ധതി പ്രാവർത്തികമായതോടെ പ്രദേശത്തെ കുടുംബശ്രീ സംരംഭകർക്ക് അവർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഒരു സ്ഥിരം വിപണന കേന്ദ്രമായി.

Related Articles

Back to top button