KeralaLatestMalappuram

ബൈക്കിൽ ലിഫ്റ്റ് കൊടുത്ത പ്രവാസിയുടെ പണവും മൊബൈലും കവര്‍ന്നു

“Manju”

പി.വി.എസ്

മലപ്പുറം :പൊന്നാനിയിൽ പ്രവാസിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയയാൾ കത്തികാട്ടി പണവും മൊബൈൽഫോണും കവർന്നതായി പരാതി. രാത്രി 10 മണിയോടെയാണ് സംഭവം. പൊന്നാനി പോലീസ്‌സ്റ്റേഷൻ സ്വദേശിയായ തറീക്കാനകത്ത് നവാസിന്റെ (38) പണമാണ് അപഹരിച്ചത്. പോലീസ് സ്റ്റേഷന്റെ സമീപത്തെ വീട്ടിൽനിന്ന്, പുതുപൊന്നാനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽവെച്ച് യുവാവ് ബൈക്കിൽ ലിഫ്റ്റ് ചോദിക്കുകയും നവാസ് ലിഫ്റ്റ് നൽകുകയുംചെയ്തു. ഇതിനിടെ മുല്ലാറോഡ് പരിസരത്തെത്തിയപ്പോൾ കഴുത്തിൽ കത്തിവെച്ച് പണവും മൊബൈലും അപഹരിക്കുകയായിരുന്നു.

Related Articles

Back to top button