KeralaLatest

കുട്ടനാട്ടില്‍ കുടിവെള്ളം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍

“Manju”

ആലപ്പുഴ: 290 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതോടെ കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. കുട്ടനാട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം അറിയിച്ചത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ പഠിക്കും. പുറംബണ്ട് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. താത്ക്കാലിക പുറംബണ്ട് ശാശ്വത പരിഹാരമല്ല. പുറം ബണ്ടുകള്‍ സ്ഥിരമായി ഉറപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും.

വടക്കേകരി, മാടത്താനിക്കരി തുടങ്ങിയ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. ഇവിടങ്ങളിലെ ആറ് കിലോമീറ്റര്‍ വരുന്ന പുറംബണ്ട് സ്ഥിരമായി ശക്തിപ്പെടുത്തുന്നതിന് നബാര്‍ഡ് സഹായത്തോടെയുള്ള 13 കോടി രൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.

Related Articles

Back to top button