LatestThiruvananthapuram

സംസ്ഥാനത്ത് 140 ഇടങ്ങളില്‍ സംഘര്‍ഷ സാദ്ധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് 140 ഇടങ്ങളില്‍ സംഘര്‍ഷ സാദ്ധ്യതയെന്ന ഇന്റ്‌ലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുത്ത ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് ഇന്റ്‌ലിജന്‍സ് റിപ്പോര്‍ട്ട്. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതിനെക്കുറിച്ചും ഇന്റ്‌ലിജന്‍സിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. തലസ്ഥാനത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ചില പ്രത്യേക വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘര്‍ഷ സാദ്ധ്യതയുള്ളതെന്നാണ് ഇന്റ്‌ലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രക്ഷാേഭങ്ങളും സംഘര്‍ഷങ്ങലും നടന്നാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസും സര്‍ക്കാരിനും കടുത്ത ആശങ്കയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തും. പ്രശ്ന സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ മാത്രമല്ല സംസ്ഥാനം മുഴുവന്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.

Related Articles

Back to top button