IndiaLatest

അഞ്ചു വർഷത്തെ കണ്ണീരിനും കാത്തിരിപ്പിനും ഫലം, മകനെ കെട്ടിപ്പുണർന്ന് അമ്മ

“Manju”

ഹൈദരാബാദ് • ഓട്ടിസം ബാധിച്ച 13 വയസുകാരനെ വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കു തിരിച്ചുകിട്ടി. ഹൃദയം കവർന്ന ഈ ഒത്തുചേരലിനു വഴിയൊരുക്കിയത് തെലങ്കാന പൊലീസിന്റെ മുഖം തിരിച്ചറിയൽ സംവിധാനമായ ദർപ്പണും. ഉത്തർപ്രദേശിലെ ഹാന്തിയയിൽ നിന്നും 2015 ജൂലൈ 14 നാണ് സോം സോണിയെ കാണാതാവുന്നത്.

കുട്ടിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ തിരച്ചിൽ പക്ഷെ വിഫലമായിരുന്നു. കഴിഞ്ഞ ദിവസം അസമിലെ ഗോൾപരയിലെ ഒരു ചിൽഡ്രൻസ് ഹോമിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടതോടെ അമ്മ കെട്ടിപ്പിടിച്ച് കരയുന്ന വൈകാരിക നിമിഷങ്ങൾ തെലങ്കാന സ്ത്രീസുരക്ഷ എഡിജിപി സ്വാതി ലക്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

തെലങ്കാന പൊലീസ് 2018ലാണ് ദർപ്പൺ ആരംഭിച്ചത്. രാജ്യത്തെ അനാഥാലയങ്ങളിലെയും ചിൽഡ്രൻസ് ഹോമുകളിലെയും വിവരങ്ങൾ ശേഖരിക്കും. ഇത് രാജ്യത്തെമ്പാടും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കാണാതായിട്ടുള്ളവരുടെ മുഖസാദൃശ്യം ഉൾപ്പെടെയുള്ള വിവരങ്ങളുമായി താരതമ്യം ചെയ്യും. ഇതുവഴി അവരെ കണ്ടെത്തി ഉറ്റവരെ ഏൽപ്പിക്കാൻ കഴിയും.– എഡിജിപി സ്വാതി ലക്ര പറഞ്ഞു.

Related Articles

Back to top button