IndiaLatest

കോവിഡ് പ്രതിരോധത്തിൽ കേരളത്തെ മാതൃകയാക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി

“Manju”

ശ്രീജ.എസ്

ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി സ്ഥാനത്തു നിന്ന് ബി. ശ്രീരാമലുവിനെ മാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകറിനാണ് മുഖ്യമന്ത്രി .ബി.എസ്. യെദ്യൂരപ്പ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്. ശ്രീരാമലുവിനെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാക്കി. ഇന്നലെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് തീരുമാനം.

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആരോഗ്യമന്ത്രിയെ മാറ്റിയത് രോഗനിയന്ത്രണത്തിലെ പാളിച്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മൈസൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിനാകും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്നാണ് കെ. സുധാകര്‍ പറയുന്നത്. കേരളത്തെ മാതൃകയാക്കി ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button