IndiaInternationalKeralaLatest

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

“Manju”

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച്‌ ആളുകളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. 1987 ല്‍ ലോക ആരോഗ്യ സംഘടനയാണ് പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ച്‌ ആളുകളെ ബോധവല്‍ക്കരിക്കാനായി ദിനം ആചരിച്ച്‌ തുടങ്ങിയത്. ക്യന്‍സര്‍, പ്രമേഹം, ശ്വസന സബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ മരണത്തിന് തന്നെ കാരണമാകുന്ന നിരവധി രോഗങ്ങളാണ് പുകവലി ശീലം വരുത്തി വെക്കുന്നത്. ‘ഉപേക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക’ എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം.

ഈ പ്രമേയത്തില്‍ ഊന്നി ഒരു വര്‍ഷം നീളുന്ന ക്യാമ്ബയിനാണ് ലോകാരോഗ്യ സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. പുകയില ഉപയോഗിക്കുന്ന ലോകത്തെ 100 മില്യണ്‍ ജനങ്ങളെ പുകവലി ഉപേക്ഷിക്കുന്നതിന് പ്രാപ്താരാക്കുകയാണ് ലക്ഷ്യം. ഇതിന് സഹായകരമായ നെറ്റ് വര്‍ക്കുകള്‍ സൃഷ്ടിച്ച്‌ കൂടുതല്‍ ആളുകളിലേക്ക് സേവനം എത്തിക്കുന്നതിലൂടെ പുകയില ഉപയോഗിക്കുന്ന ശീലം കുറക്കാന്‍ സാധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്.

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടില്‍ ഏറെ ആസക്തിയുണ്ടാക്കുന്നതിനാല്‍ തന്നെ പുകയില ഉപയോഗിക്കുന്നവര്‍ ഇതിന് അടിമയാകുന്നു. അതിനാല്‍ തന്നെ ശീലം ഉപേക്ഷിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാല്‍ മികച്ച പിന്തുണ നല്‍കുന്ന സംവിധാനത്തിലൂടെയും പരീക്ഷിച്ച്‌ നോക്കിയ രീതികളിലൂടെയും ക്രമേണ പുകയില ഉപയോഗിക്കുന്ന ശീലത്തെ നിന്നും ഒരാള്‍ക്ക് മറികടക്കാനാകും.

ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പുകയില ഉപയോഗിക്കുന്ന 1.3 ബില്യണ്‍ ജനങ്ങളില്‍ 70 ശതമാനത്തിനും ശീലം ഉപേക്ഷിക്കുന്നതിന് സഹായിക്കുന്ന സംവിധാനങ്ങള്‍ ലഭ്യമല്ല. പുകയിലയുടെ ദൂഷ്യഫലത്തെക്കുറിച്ച്‌ അറിവുണ്ടായിട്ടും മിക്ക ആളുകള്‍ക്കും ശീലം ഉപേക്ഷിക്കാന്‍ കഴിയാത്തത് ഇത്തരം സംവിധാനങ്ങളുടെ ലഭ്യത കുറവാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവിത രീതിയില്‍ പലരും മാറ്റം വരുത്താന്‍ തയ്യാറാവുകയും ശരീരത്തിന് അപകടകരമായ ശീലങ്ങള്‍ ഒഴിവാക്കാന്‍ താല്‍പര്യപ്പടുകയും ചെയ്യുന്നുണ്ട്. പുകവലി ശീലമാക്കിയ ധാരാളം പേരും ഈ കൂട്ടത്തിലുണ്ട്. കോവിഡ് വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക എന്ന കാരണം കൊണ്ടും പുകവലി ഉപേക്ഷിക്കുക എന്നത് ഇക്കാലത്ത് വലിയ പ്രധാന്യം അര്‍ഹിക്കുന്നു.

പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതു കൊണ്ടുതന്നെ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

ലോകമെമ്ബാടും 8 ദശലക്ഷം ആള്‍ക്കാര്‍ പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നതായും ഇതില്‍ 12 ലക്ഷത്തോളം പേര്‍ നിഷ്‌ക്രിയ പുകവലി (Passive Smoking) മൂലമാണ് മരണപ്പെടുന്നതെന്നുമാണ് കണക്കുകള്‍

ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് ധാരാളം എന്‍ജിഒ കളും മറ്റും പുകവലി ശീലം ഉപേക്ഷിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളും മറ്റും വിശദീകരിച്ച്‌ വെബിനാറുകളും മറ്റും നടത്തുന്നുണ്ട്.

 

Related Articles

Back to top button