InternationalLatest

മസീറ ദ്വീപിലേക്ക്​ വിമാന സര്‍വ്വീസ്

“Manju”

മസ്കത്ത്​: പ്രകൃതി മനോഹര പ്രദേശങ്ങളിലൊന്നായ മസീറ ദ്വീപിലേക്ക്​ വിമാന സര്‍വിസിന്​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്​ ടൂറിസം രംഗത്ത്​ വന്‍കുതിപ്പിന്​ വഴിവെക്കും.
മസ്‌കത്ത് വിമാനത്താവളത്തില്‍നിന്ന് ആഴ്ചയില്‍ രണ്ട് വാണിജ്യ വിമാന സര്‍വിസുകള്‍ ആരംഭിക്കാനാണ്​ സലാം എയറിന്​ അനുമതി നല്‍കിയിരിക്കുന്നത്​. നവംബര്‍ മൂന്നു​ മുതല്‍ സര്‍വിസ്​ ആരംഭിക്കും. തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് ഏകദേശം 510 കിലോമീറ്റര്‍ അകലെയാണ്​ മസീറ ദ്വീപ്​. ​ ദ്വീപില്‍ എത്തിച്ചേരാന്‍ റോഡ്​ മാര്‍ഗവും ഫെറി സംവിധാനവുമാണ്​ ​നിലവില്‍ ഉപയോഗിക്കുന്നത്​.
ഏകദേശം ആറ് മണിക്കൂറോളം യാത്രക്കായി ചെലവഴിക്കണം. ഒമാനിലെ സുല്‍ത്താനേറ്റിലെ ഏറ്റവും വലിയ ദ്വീപാണ് മസീറ. ഡൈവിങ്​, ക്യാമ്ബിങ്​, സ്നോര്‍ക്കെലിങ്​ എന്നിവക്കുള്ള ജനപ്രിയ സ്ഥലമാണിത്​. വെളുത്ത മണല്‍ ബീച്ചുകളും മനോഹരമായ കടല്‍കാഴ്ചകളുമുള്ള ഈ ദ്വീപ് സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട അവധിക്കാല സ്ഥലങ്ങളിലൊന്നാണ്​​

 

Related Articles

Back to top button