Sports

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് ഇനി അന്റിക് നോര്‍ട്ട്‌ ജെയ്ക്ക് സ്വന്തം

“Manju”

ശ്രീജ.എസ്

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് ഫാസ്റ്റ് ബൗളര്‍ അന്റിക് നോര്‍ട്ട്‌ജെയുടെ പേരില്‍. 156.22 കിലോമീറ്റര്‍ വേഗതയില്‍ ആണ് താരം പന്തെറിഞ്ഞത്.

154.40 കിലോമീറ്റര്‍ വേഗതയില്‍ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ സ്പീഡ്സ്റ്റര്‍ ഡേല്‍ സ്റ്റെയ്‌നാണ് ഈ റെക്കോര്‍ഡ് മുമ്പ് കൈവശം വച്ചിരുന്നത്. 156.22 കിലോമീറ്റര്‍ വേഗതയില്‍ പന്ത് എറിഞ്ഞ നോര്‍ത്ത്‌ജെ അടുത്ത പന്തില്‍ തന്നെ ആര്‍ആര്‍ ഓപ്പണര്‍ ജോസ് ബട്ലറെ പുറത്താക്കി.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടക്കാരില്‍ ഒരാളാണ് നോര്‍ത്ത്‌ജെ. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ നോര്‍ത്ത്‌ജെ പത്താം സ്ഥാനത്താണ്.

Related Articles

Back to top button