LatestSports

മെസി വിളിയില്‍ നിലവിട്ടു; കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

“Manju”

റിയാദ്: ആരാധകരുടെ മെസിവിളികളില്‍ പ്രകോപിതനായി കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ്‌പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോയുടെ നടപടിയില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിയാദില്‍ കളിയവസാനിച്ച ശേഷം അല്‍-ഷബാബ് ആരാധകരുടെ മെസിവിളികളിലാണ് പ്രകോപിതനായാണ് താരം നിലവിട്ട് കാണികള്‍ക്ക് നേരെ തിരിഞ്ഞ് അശ്ലീലആംഗ്യം കാണിച്ചത്.

വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ താരത്തിനെതിരെ നടപടി വേണമെന്നആവശ്യവും ശക്തമായി. നേരത്തെ അല്‍- ഹിലാല്‍ മത്സരത്തിനിടെയും മെസി ആരവത്തില്‍ രൂക്ഷ പ്രതികരണവുമായി റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.

 

Related Articles

Back to top button