IndiaKeralaLatestThiruvananthapuram

സൈ​ബ​ര്‍ സെ​ല്ലെ​ന്ന വ്യാ​ജേ​ന സ്​​ത്രീ​ക​ള്‍​ക്ക്​ ഫോ​ണ്‍​വി​ളി; ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ പൊ​ലീ​സ്​

“Manju”

സിന്ധുമോൾ. ആർ

മ​ല​പ്പു​റം: സൈ​ബ​ര്‍ സെ​ല്ലെ​ന്ന വ്യാ​ജേ​ന സ്​​ത്രീ​ക​ള്‍​ക്ക്​ ഫോ​ണ്‍​വി​ളി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ​പൊ​ലീ​സിന്റെ മു​ന്ന​റി​യി​പ്പ്. ഈ ​അ​ടു​ത്ത കാ​ല​ത്താ​യി വി​വി​ധ നെ​റ്റ്​ ന​മ്പ​റു​ക​ളി​ല്‍​നി​ന്ന്​ സൈ​ബ​ര്‍ സെ​ല്ലി​ല്‍​നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന സ്​​ത്രീ​ക​ളു​ടെ ഫോ​ണി​ലേ​ക്ക്​ വി​ളി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ മോ​​ശ​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പ​ല വി​ളി​ക​ളും.

ഇ​തിന്റെ പേ​രി​ല്‍ സ്​​ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​റ്റു പ​ല സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​​ണ്ട്. വീ​ട്ടി​ലെ അം​ഗ​ങ്ങ​ളെ ഫോ​ണി​ലേ​ക്ക്​ വി​ളി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ട്. നെ​റ്റ്​ ന​മ്പറു​ക​ളി​ല്‍​നി​ന്ന്​ ​ഒ​രി​ക്ക​ലും ​പോലീ​സോ സൈ​ബ​ല്‍ സെ​ല്ലോ വി​ളി​ക്കി​​ല്ലെ​ന്ന​റി​യാ​തെ പ​ല​രും ഇ​ത്ത​ര​ത്തി​ല്‍ ക​ബ​ളി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ വ​രു​ന്ന കാ​ളു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി യു. ​അ​ബ്​​ദു​ല്‍ ക​രീം വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ഒ​രും കാ​ര​ണ​വ​ശാ​ലും വ്യ​ക്തി​വി​വ​ര​ങ്ങ​ളോ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​വി​വ​ര​ങ്ങ​ളോ ഒ​ന്നും​ത​ന്നെ കൈ​മാ​റ​രു​തെ​ന്നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

Related Articles

Back to top button