KeralaLatest

ശിവശങ്കര്‍ വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം ഡോളര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് നീങ്ങാന്‍ കാരണം വിദേശത്തേയ്ക്ക് അനധികൃതമായി ഡോളര്‍ കടത്തിയ
കേസെന്നാണ് റിപ്പോര്‍ട്ട്. 1.90 ലക്ഷം യു.എസ് ഡോളറാണ് കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പണം പിന്നീട് കവടിയാറില്‍ വെച്ച്‌ കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും ഖാലിദ് ഈ തുക വിദേശത്തേക്ക് കടത്തുകയും ചെയ്തു.

ഇന്നലെയാണ് (ഒക്‌ടോബര്‍-16) എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് കസ്റ്റംസ് എത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് എം. ശിവശങ്കറിന് ആന്‍ജിയോഗ്രാം പൂര്‍ത്തിയായി. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തിനില്ലെന്ന് ഡോക്ടര്‍മാര്‍. എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും.

Related Articles

Back to top button