InternationalKeralaLatestThiruvananthapuram

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദ് യു എ ഇ പൊലീസിന്റെ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സ്വര്‍ണ ക‌ള‌ളകടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് യു എ ഇ പൊലീസിന്റെ പിടിയില്‍. മൂന്നുദിവസം മുമ്ബാണ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ റാഷിദിയ പൊലീസ് പിടികൂടിയത്. ഫൈസലിനെ നാളെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തിക്കാനുള‌ള നടപടികള്‍ കേന്ദ്ര-ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.ഇതി​നോടകം ഫൈസലി​നെ മൂന്നു റൗണ്ട് ചോദ്യം ചെയ്തി​ട്ടുണ്ട്. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. ഇയാളുടെ അറസ്റ്റ് കേസന്വേഷണത്തിന് ഏറെ സഹായകമാകും.

ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഫൈസലിനു വേണ്ടി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നേരത്തേ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെതിരെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും പറഞ്ഞ് ഇയാള്‍ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ ഐ എ. സ്ഥിരീകരിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു. ഇതാേടെ ഇയാള്‍ മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാന്‍ യു എ ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button