KeralaLatestThiruvananthapuram
ഡോക്ടര്‍മാരുള്‍പ്പടെ 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്
ശ്രീജ.എസ്
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ നിന്നും 385 ഡോക്ടര്‍മാരെ പിരിച്ചു വിടാന്‍ ഒരുങ്ങി സര്‍ക്കാര്‍. അനധികൃതമായി വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്നും വിട്ടു നില്ക്കുന്നതായി കണ്ടെത്തിയവരെയാണ് പിരിച്ചു വിടാന്‍ പോകുന്നത്.
കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍, പലര്‍ക്കും ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന 432 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ 36 ഡോക്ടര്‍മാരെ സമാന രീതിയില്‍ പിരിച്ചുവിട്ടിരുന്നു. ആരോഗ്യവകുപ്പ്, പിരിച്ചുവിട്ടവരുടെ ഒഴിവില്‍ ഉടന്‍ നിയമനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.