ഗണേഷ് കുമാറിന്റെ ഡ്രൈവര്‍ക്ക് കോവിഡ്: ദൃശ്യം-2 വിന്റെ ഷൂട്ടിംഗില്‍ നിന്ന് തല്ക്കാലം മാറി നില്ക്കാന് തീരുമാനം
സിന്ധുമോൾ. ആർ
പത്തനാപുരം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കെ.ബി. ഗണേഷ്കുമാര് ദൃശ്യം 2 വിന്റെ ഷൂട്ടിംഗില്‍ നിന്നും തല്ക്കാലം മാറി നില്ക്കും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് എംഎല്‍എയ്ക്കും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ്കുമാറും രണ്ട് സ്റ്റാഫുകളും നിരീക്ഷണത്തില്‍ പോയത്.
പത്തനാപുരം മഞ്ചള്ളൂരിലുള്ള എംഎല്‍എ വസതിയിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പരിശോധന നടത്തി മാത്രമേ ഗണേഷ്കുമാര് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുകയുള്ളൂ.