India

 മയക്കുമരുന്ന് പാര്‍ട്ടി; നടിമാരും, മോഡലുകളുമടക്കം 22 പേർ അറസ്റ്റിൽ

“Manju”

മുംബൈ : ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. നാസിക്കിലെ ഇഗത്പുരിയിലെ സ്വകാര്യ ബംഗ്ലാവില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ന് പുലർച്ചെ നാസിക് റൂറൽ പോലീസ് സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു .

പിടിയിലായവരില്‍ 12 പേര്‍ സ്ത്രീകളും പത്ത് പേര്‍ പുരുഷന്‍മാരുമാണെന്ന് നാസിക് പോലിസ് പറഞ്ഞു. പിടിയിലായ ഒരാള്‍ മുംബൈയിലെ വാതുവെപ്പുകാരിൽ ഒരാളണെന്നും പോലീസ് പറഞ്ഞു .ഇവരില്‍ നിന്ന് കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു.

12 പേരില്‍ ആറു പേര്‍ മോഡലുകളും നടികളുമാണ്. ഇവര്‍ നിരവധി വെബ് സീരിസുകളില്‍ അഭിനയിച്ചവരാണെന്നും പോലിസ് പറഞ്ഞു. രണ്ടുപേര്‍ നൃത്തസംവിധായകരും ഒരാള്‍ ഇറാനിയന്‍ സ്വദേശിയായ മോഡലും മറ്റൊരാള്‍ ബിഗ് ബോസ് മത്സാരാര്‍ഥിയുമാണ്. 22 പേരെയും മെഡിക്കല്‍ പരിശോധന നടത്തി. ആഘോഷങ്ങളുടെ മറവിൽ വേശ്യാവൃത്തി നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നാസിക് എസ്പി സച്ചിൻ പാട്ടീൽ പറഞ്ഞു.

Related Articles

Back to top button