IndiaKeralaLatestThiruvananthapuram

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ

“Manju”

സിന്ധുമോൾ. ആർ

കേരളത്തിലെ പ്ലസ് വണ്‍ പ്രവേശനം ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ രാവിലെ 10മണിക്ക് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. അപേക്ഷിച്ചതിനു ശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല.

പ്രവേശനം നാളെ മുതല്‍ 23 വരെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തും. അലോട്ട്മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉള്‍പ്പടെ സമര്‍പ്പിക്കണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് എടുത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച ശേഷം സ്ഥിരപ്രവേശനം എടുത്തിരിക്കണം.

Related Articles

Back to top button