IndiaLatest

കോവാക്‌സിന്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ്: ക്ലിനിക്കല്‍ ട്രയലിന് അനുമതി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്‌സിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ് വിതരണവുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി. കേന്ദ്ര ഡ്രഗ്ഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്‌ജെറ്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ട്രയലിനായി ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്.

കോവിഡ് വൈറസിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയത്. കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. രണ്ടാം ഡോസ് നല്‍കി ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് തീരുമാനം .

Related Articles

Back to top button