IndiaKeralaLatestThiruvananthapuram

ഷീ സ്ട്രോക്സ് ; വനിതകളുടെ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം ഇന്ന്

“Manju”

ഷീ സ്ട്രോക്സ് -54 വനിതകളുടെ ഓൺലൈൻ ചിത്രപ്രദർശനം ഇന്ന് | she strokes 54 Womens Online Art Exhibition | Madhyamam

സിന്ധുമോൾ. ആർ

കൊച്ചി: ലോകത്തി​ന്റെ വിവിധ ഭാഗത്തെ 54 ചിത്രകാരികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം – ഷീ സ്ട്രോക്സ് – ഇന്ന് നടക്കും. വൈകീട്ട് നാലിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ചലച്ചിത്ര താരങ്ങളായ ലെന, സംവൃത സുനില്‍, സുരഭി സന്തോഷ്, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ചിത്രരചനാ പഠനത്തിലൂടെ ശ്രദ്ധേയരായ ആര്‍ട്ട് ഇന്‍ ആര്‍ട്ട് ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ചുവര്‍ചിത്ര രചനാ രംഗത്ത് തിളങ്ങിയ അപൂര്‍വം സ്ത്രീകളില്‍ ഒരാളായ സീമ സുരേഷ് ആണ് ചിത്രപ്രദര്‍ശനത്തി​ന്റെ ക്യൂറേറ്റര്‍. ഓണ്‍ലൈനില്‍ ചിത്രരചന പഠിച്ച ലോകത്തി​ന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ആഗസ്റ്റില്‍ ആര്‍ട്ട് ഇന്‍ ആര്‍ട്ട് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രദര്‍ശനം ഏറെ ശ്രദ്ധ നേടിയിരുന്നു. https://www.facebook.com/seemasuresh.suresh, https://www.facebook.com/seemasureshartinart എന്നീ ഫേസ്ബുക്ക്​ പേജുകളില്‍ ചിത്രപ്രദര്‍ശനം കാണാനാകും.

Related Articles

Back to top button