KeralaLatest

ടിയാനമെൻ സ്‌ക്വയർ കൂട്ടക്കൊലയ്ക്ക് ഇന്ന് 31

“Manju”

 

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട്, സ്വാതന്ത്ര്യത്തിനും ചില മൗലിക അവകാശങ്ങൾക്കും വേണ്ടി തെരുവിൽ പ്രതിഷേധസമരം നടത്തിയ വിദ്യാർത്ഥികളെ കമ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത് 1989 ജൂൺ 4 നാണ്.സമാനതകൾ ഇല്ലാത്ത ആ കമ്യൂണിസ്റ്റ് ക്രൂരതക്ക് ഇന്ന് 31 വയസ്സ്.

നിരായുധരായ ഒരു കൂട്ടം വിദ്യാർത്ഥികൾക്കുനേരെ കവചിത ടാങ്ക് ഓടിച്ചുകയറ്റുയായിരുന്നു ചൈനീസ് പട്ടാളം ചെയ്തത്. മരണസംഖ്യ 241 ആണെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നു,എന്നാൽ 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നാണ്‌ ചൈന സപ്പോർട്ട് നെറ്റ്‌വർക്ക് പറയുന്നത് .89 ജൂൺ 4ന് പുലർച്ചെ കവചിത ടാങ്കുകൾ കയറിയിറങ്ങിയും യന്ത്രത്തോക്കുകൾ കൊണ്ട് വെടിയേറ്റും 12,000 ത്തോളം വിദ്യാർത്ഥികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.വർഷം 31 ആയിട്ടും മരണസംഖ്യപോലും തിട്ടമില്ലാത്ത ഒരു കൂട്ടക്കൊല. ഇതിന്റെ തുടർച്ചയെന്നോണം പിന്നീട് നടത്തിയ വിദ്യാർത്ഥി വേട്ട കൂടി കണക്കിലെടുക്കുമ്പോകൾ കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരിക്കും .

ഒറ്റ രാത്രികൊണ്ട് പൊട്ടിമുളച്ചതായിരുന്നില്ല ചൈനയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ. അതിനിടയാക്കിയത് 1978ൽ മാവോക്ക്‌ശേഷം പ്രസിഡന്റായ ഡെങ്ങ് സിയാവോ പിങ്ങിന്റെ പുതിയ സാമ്പത്തിക നയങ്ങളായിരുന്നു.ആധുനികതയെയും കമ്പോളത്തെയും പുൽകാനായി ഡെങ്ങ് സിയാവോ പിങ്ങ് നടത്തിയ ശ്രമങ്ങളാണ് ചൈനയെ നാം ഇന്ന് കാണുന്ന രീതിയിലുള്ള ഒരു വലിയ ശക്തിയാക്കി മാറ്റിയത്. ഡെങിന്റെ പുതിയ നയങ്ങൾമൂലം 80 കളിൽ വിദേശ സർവകാലാശാലകളിൽ പോയി പഠിക്കാൻ ചൈനീസ് വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടായി.
അപ്പോഴാണ് സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യം എത്ര കുറവാണെന്നും ജനാധിപത്യത്തിന്റെ അവസ്ഥ എത്ര മോശമാണെന്നും അവർ ചിന്തിക്കുന്നത്. മാവോയുടെ കാലത്ത് അങ്ങനെ ചിന്തിക്കാനുള്ള അവസരംപോലും അവർക്ക് കിട്ടിയിരുന്നില്ല. അങ്ങനെ 80കളുടെ ഒടുക്കത്തിൽ വിദ്യാർത്ഥികൾക്ക് ഇടയിലുണ്ടായ അസൃതൃപ്തിയാണ് സത്യത്തിൽ വലിയ ഒരു പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.

പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾ ആയുധം എടുത്തിരുന്നില്ല, ഭരണകൂടത്തെ അട്ടിമറിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നില്ല… അവർ ആവശ്യപ്പെട്ടത് അൽപ്പം കൂടി സ്വാതന്ത്ര്യമായിരുന്നു. ജനാധിപത്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ആയിരുന്നു.എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണക്കിൽ ഇത് അമേരിക്കയുടെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും പിന്തുണയോടെ നടത്തിയ പ്രതിവിപ്ലവം ആയിരുന്നു

ടിയാനമെൻ സ്‌ക്വയർ പ്രക്ഷോഭത്തെ എഴുതി തള്ളുമ്പോഴും ചൈന ഇപ്പോഴും അതിന്റെ ഓർമ്മകളെ പേടിക്കുന്നുണ്ട്.അതുകൊണ്ടാണ്1989ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.. 2008 ജൂലൈ 23 ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിൽ നിന്നിറങ്ങുന്ന ബീജീങ്ങ് ന്യൂസ് എന്ന പ്രമുഖ ദിനപത്രത്തിൽ വന്ന ഒരു ചിത്രത്തിൻറെ പേരിൽ പത്രത്തിനെതിരെ സർക്കാർ കടുത്ത നടപടി എടുത്തു,1989 ലെ വിദ്യാർത്ഥി സമരത്തിൽ വെടിയേറ്റ ഒരാളെ മൂന്ന് ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ട്പോവുന്ന പടമാണ് പത്രം പ്രസിദ്ധീകരിച്ചത്.

ഹോങ്കോങ്ങിൽ ടിയാനമെൻ പ്രക്ഷോഭത്തിന്റെ വാർഷികം ആഘോഷിക്കുന്നത്. ചൈന വിലക്കിയിരുക്കുയാണ്. ഹോങ്കോങ്ങിനെ ചൈന പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നടപടി. എല്ലാവർഷവും ഇതിന്റെ അനുസ്മരണം ഹോങ്കോങ്ങിൽ നടക്കാറുണ്ട്. എന്നാൽ ഇത്തവണ അനുസ്മരണ ചടങ്ങുകൾ നടത്തിയാൽ അത് കോവിഡ് 19 പടരുന്നതിന് കാരണമായേക്കാമെന്നാണ് ഹോങ്കോങ് പൊലീസ് അറിയിച്ചത്.

പൊലീസിന്റെ നടപടിയിൽ നിരാശ പ്രകടിപ്പിച്ച സംഘാടകർ മെഴുകുതിരി തെളിച്ച് നിശബ്ദരായി ടിയാന്മെനിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുമെന്ന് പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കോവിഡ് 19 പ്രതിരോധത്തെ മാറ്റരുതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു. ചൈനക്കെതിരെ ഹോങ്കോങ്ങിൽ കടുത്ത പ്രതിഷേധം ഉയരുന്ന സമയമാണ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഹോങ്കോങ്ങിനെ അടിച്ചമർത്തി ചൈന ടിയാനമെൻ സ്‌ക്വയർ ആവർത്തിക്കുമോ ?

Related Articles

Back to top button