IndiaLatest

വാരണാസി- കൊല്‍ക്കത്ത അതിവേഗ പാത 2026-ഓടെ സജ്ജമാക്കും

“Manju”

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ പുണ്യനഗരമായ വാരണാസിയെ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി വഴി പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ 2026-ഓടെ സജ്ജമാക്കും. പദ്ധതി നടപ്പിലാക്കുന്നതോടെ ഡല്‍ഹിയില്‍ നി്ന്ന് കൊല്‍ക്കത്തിയിലേയ്‌ക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ ഇനി 17 മണിക്കൂര്‍ മാത്രം. 28,500 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

വാരണാസിക്കും കൊല്‍ക്കത്തയ്ക്കുമിടയിലുള്ള 690 കിലോമീറ്റര്‍ ദൂരം 610 ആയി കുറയുകയും ചെയ്യും. യാത്ര ദൈര്‍ഘ്യം ഏഴ് മണിക്കൂറായി ചുരുങ്ങുകയും ചെയ്യും. നിലവിലെ യാത്രാ സമയം പകുതിയായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു.

വാരണാസികൊല്‍ക്കത്ത അതിവേഗ പാത റാഞ്ചി, സസാറം, ഔറംഗാബാദ് തുടങ്ങി നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിവേഗ പാത പ്രധാന നഗരങ്ങള്‍ ബന്ധിപ്പിക്കുന്നതിലൂടെ സമയവും ചിലവും ലാഭിക്കാന്‍ സാധിക്കും. നിലവില്‍ വാരണാസിക്കും കൊല്‍ക്കത്തയ്‌ക്കും ഇടയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതം NH19 വഴിയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Check Also
Close
Back to top button