വ്യാഴാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കണ്ണൂര്‍ – യശ്വന്ത്പൂര്‍ ട്രെയിന്‍ – 07390 തമിഴ്നാട് ധര്‍മ്മപുരിയ്ക്ക് സമീപം പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 നാണ് സേലം ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി- ശിവദി സ്റ്റേഷനുകള്‍ക്കിടയിലാണ് പാളം തെറ്റിയത്. അഞ്ച് ബോഗികളാണ് ട്രാക്കില്‍ നിന്നും മാറിയത്. ട്രെയിന്‍ ഓടുന്നതിനിടയില്‍ എന്ജിന് സമീപത്തെ എസി.ബോഗിയില്‍ വലിയപാറക്കല്ല് ഉരുണ്ടുവന്ന് ഇടിച്ചതാണ് പാളം തെറ്റുവാന്‍ കാരണം എന്ന് കരുതുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഇല്ല. എ.സി. ബോഗിയുടെ ഗ്ലാസ്സുകള്‍ തകര്‍ന്നിട്ടുണ്ട്. കൂടാതെ ബോഗിയ്ക്കുള്ളില്‍ സീറ്റുകളും മറ്റും ഇളകിമാറുകയും.. ചവിട്ടുപടി തകര്‍ന്നിട്ടുണ്ട്.
Related Articles
Check Also
Close
-
കെഎസ്ആര്‍ടിസി പെന്ഷന് വിതരണം ഓണ്‍ലൈനാക്കും : മന്ത്രി ആന്റണി രാജുMay 30, 2021 10:48 AM