IndiaInternationalLatest

കോവിഡാനന്തര ശ്വാസകോശ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി പഠനം

“Manju”

തീവ്രമായ രീതിയില്‍ കൊവിഡ് പിടിപെട്ടവരില്‍ അധിക പേരുടെയും ശ്വാസകോശ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് പൂര്‍വസ്ഥിതിയിലായതായിട്ടാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

റാഡ്ബൗണ്ട്: തീവ്രമായ രീതിയില്‍ കൊവിഡ്– 19 പിടിപെട്ടവരില്‍ ശ്വാസ കോശസംബന്ധമായ വിവിധ പ്രശ്നങ്ങള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.  എന്നാല്‍ ചികിത്സയിലൂടെ അധിക പേരുടെയും ശ്വാസകോശ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് പൂര്‍വസ്ഥിതിയിലായതായി പഠനങ്ങള്‍ പറയുന്നു. നെതര്‍ലാന്‍ഡ്‌സിലെ റാഡ്ബൗണ്ട് യൂനിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിതീവ്ര കൊവിഡ് രോഗം ബാധിച്ച 124 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ സി ടി സ്‌കാന്‍, ശ്വാസകോശ പ്രവര്‍ത്തനങ്ങളുടെ പരിശോധന എന്നിവ നടത്തിയിരുന്നു. മൂന്ന് മാസത്തിന് ശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ ശ്വസനേന്ദ്രിയ കോശങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിച്ചതായി കണ്ടെത്തി.

കൊറോണവൈറസ് ശ്വാസകോശത്തിന് വരുത്തിയ കേടുപാടിന്റെ ബാക്കിപത്രം വളരെ പരിമിതമായിരുന്നു. ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് ഇതധികവും കാണപ്പെട്ടത്.

കോവിഡ് ബാധിച്ച് ഭേദമായി മൂന്ന് മാസത്തിന് ശേഷം നടത്തിയ റിവ്യൂവില്‍ അധിക രോഗികളും പരാതിപ്പെട്ടത് ആലസ്യം, ശ്വാസമെടുക്കാനുള്ള പ്രയാസം, നെഞ്ചുവേദന തുടങ്ങിയവയായിരുന്നുവെന്നും പഠനത്തില്‍ മനസ്സിലായി.

Related Articles

Back to top button