ശ്രീനഗര്‍: കശ്മീരില്‍ പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു. ശ്രീനഗറില്‍ സെവാന്‍ പ്രദേശത്ത് പത്താന് ചൗക്കില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ 11 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന. ജമ്മുകശ്മീര്‍ സായുധ പോലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ബസ് ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രദേശം സുരക്ഷാ സേനയുടെ വലയത്തിലാണ്. ഭീകരര്‍ക്കായുള്ള തിരച്ചിലും ആരംഭിച്ചു.
Related Articles
Check Also
Close