KeralaLatestThiruvananthapuram

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

“Manju”

സിന്ധുമോൾ. ആർ

പമ്പ: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുക. ഇനി ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12 നാണ് ക്ഷേത്ര നട തുറക്കുന്നത്. നവംബര്‍ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായും നട തുറക്കും. പുതിയ ശബരിമല മാളികപ്പുറം മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണവും നവംബര്‍ 15ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് തുലാമാസ പൂജകള്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്.

Related Articles

Back to top button